Sunday 25 November 2012

ഡെലിഗേറ്റ്‌ പാസ്‌ 27 മുതല്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ്‌ പാസ്‌ വിതരണം നവംബര്‍ 27 ന്‌ ആരംഭിക്കും. പാസ്സുകള്‍ അതത്‌ ബാങ്കുകളില്‍ ഇതിനോടകം എത്തിച്ചിട്ടുണ്ട്‌. ബാങ്കുകളില്‍ നേരിട്ട്‌ പണമടച്ചവര്‍ ചെലാന്റെ കൗണ്ടര്‍ഫോയില്‍ ഹാജരാക്കിയാണ്‌ പാസ്‌ കൈപ്പറ്റേണ്ടത്‌. ഓണ്‍ലൈന്‍,ഡെബിറ്റ്‌/ക്രഡിറ്റ്‌ കാര്‍ഡ്‌ വഴി തുക ഒടുക്കിയവര്‍ തിരച്ചറിയല്‍ രേഖ നല്‍കണം. നവംബര്‍ 30 വരെ പാസ്സുകള്‍ വിതരണം ചെയ്യും. അപേക്ഷകര്‍ തെരഞ്ഞെടുത്ത ബാങ്കുകളിലാണ്‌ പാസിനായി എത്തേണ്ടതെന്ന്‌ ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment