Sunday 25 November 2012

സിനിമയും നാടകവും ഒന്നിക്കുന്ന ചിത്രങ്ങള്‍

വിശ്വസാഹിത്യത്തിലെ പ്രശസ്‌തമായ നാടകങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ ആസ്വാദകര്‍ ഏറെ താല്‍പര്യത്തോടെയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്‌. കേരളത്തില്‍ അത്തരം  ശ്രമള്‍ക്ക്‌ സാമൂഹികമാറ്റത്തിന്‍റെ അകമ്പടി തന്നെയുണ്ട്‌. കേരള രാജ്യാന്തര ചലച്ചിമേളയില്‍ ഇപ്രാവശ്യം ഇത്തരം സിനിമകളുടെ പ്രത്യേകവിഭാഗം ഒരുക്കിയിട്ടുണ്ട്, തിയേറ്റര്‍ ഫിലിം എന്ന ഈ വിഭാഗത്തില്‍ മൂന്ന്‌ അമേരിക്കന്‍ ചിത്രങ്ങളും രണ്ട്‌ ഇന്ത്യന്‍ ചിത്രങ്ങളും ഒരു റഷ്യന്‍ ചിത്രവും പ്രദര്‍ശിപ്പിക്കുന്നു. 
ഏലിയാ കസന്‍ സംവിധാനം ചെയ്‌ത സ്ട്രീറ്റ് കാര്‍ നെയിംഡ്‌ ഡിസയര്‍, റഷ്യന്‍ സംവിധായകനായ ഗ്രിഗറി കൊസിയന്‍സെവ്‌ സംവിധാനം ചെയ്‌ത ഹാംലറ്റ്‌, ഫ്രാങ്കോ ഡിഫ്‌റില്ലി സംവിധാനം ചെയ്‌ത റോമിയോ ആന്‍ഡ്‌ ജൂലിയറ്റ്‌, സിഡ്‌നി ലുമറ്റ്‌ സംവിധാനം ചെയ്‌ത ബ്രിട്ടീഷ്‌ അമേരിക്കന്‍ സിനിമയായ ഇക്വിസ്‌ എന്നിവയും അരവിന്ദന്‍റെ കാഞ്ചന സീതജയരാജിന്റെ കളിയാട്ടം എന്നിവ ഈ വിഭാഗത്തിലുണ്ട്‌.

സിഡ്‌നി ലുമറ്റ്‌ സംവിധാനം ചെയ്‌ത റിച്ചാര്‍ഡ്‌ ബര്‍ട്ടണ്‍ അഭിനിയിച്ച 1977 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌-അമേരിക്കന്‍ സിനിമയാണ്‌ ഇക്വിസ്‌. പീറ്റര്‍ ഫോര്‍ത്ത്‌, കോളിന്‍ ബ്ലാക്ലി, ജോണ്‍ പ്ലോവ്‌റൈറ്റ്‌, ഏലീന്‍ ആറ്റ്‌കിന്‍സ്‌, ജെന്നി അഗുത്തര്‍ തുടങ്ങിയവരാണ്‌ പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 140 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഹാംലറ്റ്‌ എന്ന റഷ്യന്‍ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ റഷ്യന്‍ അവാന്റെഗാര്‍ഡെ കലാസംഘടനയായ ഫാക്ടറി ഓഫ്‌ ദ എക്‌സെന്‍ട്രിക്‌ ആക്ടറിന്‍റെ സ്ഥാപകനായ ഗ്രിഗറി കൊസിന്‍സെവാണ്‌.
1947 ല്‍ പുലിസ്റ്റര്‍ സമ്മാനത്തിന്‌ അര്‍ഹനായ ടെന്നിസി വില്യംസ്‌ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ സ്‌ട്രീറ്റ്‌ കാര്‍ നെയിംഡ്‌ ഡിസയര്‍ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിട്ടുള്ളതാണ്‌, ഏലിയാ കസാന്‍ സംവിധാനം ചെയ്‌ത ഈ ചിത്രം നാടകത്തോട്‌ അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തുന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.
സമ്പന്ന കുടുംബമായ മിസ്സിസിപ്പി പ്ലാന്റേഴ്‌സില്‍ ജനിച്ച എന്നാല്‍ ജീവിതപരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ബ്ലാന്‍ചെ എന്ന നിര്‍ഭാഗ്യയായ യുവതിയുടെ കഥയാണ്‌ സ്‌ട്രീറ്റ്‌ കാര്‍ നെയിംഡ്‌ ഡിസയര്‍ എന്ന ചിത്രം പറയുന്നത്‌. ഓസ്‌കാര്‍ പുരസ്‌കാരത്തിന്‍റെ നടന വിഭാഗത്തിലെ നാലില്‍ മൂന്നും കരസ്ഥമാക്കിയിട്ടുണ്ട്‌. സ്റ്റാന്‍ലി കൊവാല്‍സ്‌കിയെന്ന കഥാപാത്രമായി വേഷമിട്ട മര്‍ലന്‍ ബ്രാന്റോ ആസ്വാദകരുടെ പ്രശംസ നേടിയിരുന്നു. 

No comments:

Post a Comment