Friday 14 December 2012

ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് അടുത്തലക്ഷ്യം : പ്രിയദര്‍ശന്‍

തലസ്ഥാന നഗരയില്‍  ഒരു ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് എത് എന്റെ ലക്ഷ്യവും സ്വപ്നവുമെ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. സര്‍ക്കാര്‍ പിന്തുണച്ചാല്‍ പത്തൊമ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്‌സില്‍ ആയിരിക്കുമെ് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണത്തെ മേള ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതായിരുു. മികച്ച ആസൂത്രണവും കൃത്യതയാര്‍ പ്രവര്‍ത്തനവും ഡെലിഗേറ്റുകളുടെ സഹകരണവും മേളയെ വിജയത്തിലെത്തിച്ചു. പ്രതീക്ഷിച്ചതുപോലെ മേളയെ വിജയകരമായതില്‍ സന്തോഷമുണ്ടെ് പ്രിയദര്‍ശന്‍ കൂ'ിച്ചേര്‍ത്തു.

ഡെലിഗേറ്റുകളുടെയും ജൂറിയുടെയും അഭിപ്രായം ഉള്‍ക്കൊണ്ട് ഇത്തവണ നല്ല സിനിമകള്‍ മേളയ്ക്കായി തെരഞ്ഞെടുക്കാനും സംഘാടനത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. നല്ല സിനിമകളുടെ ആസ്വാദനത്താല്‍ ഡെലിഗേറ്റുകള്‍ സംതൃപ്തരാണ്. അതിനാല്‍ പരാതികള്‍ കുറവായിരുു. ഡെലിഗേറ്റുകളുടെ സൗകര്യം പരിഗണിച്ച് ജില്ലകളിലെ  സ്റ്റേറ്റ് ബാങ്ക് ശാഖ വഴി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതും പാസ്സ് നല്‍കിയതും ഫെസ്റ്റിവല്‍ ഹാന്റ് ബുക്ക് വളരെ നേരത്തെ വിതരണം ചെയ്തതും ഗുണം ചെയ്തു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെ'് ചെറിയ പ്രശ്‌നങ്ങള്‍ ഇത്തവണ നേരി'ു. ടെക്‌നോളജി വികസിക്കുുവെങ്കിലും നമ്മുക്കതില്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല. ടൊറന്റൊ ഫിലിം ഫെസ്റ്റിവലിലും ഇക്കാരണത്താല്‍ ഒരു ദിവസത്തെ പ്രദര്‍ശനം ത െനിര്‍ത്തിവയ്‌ക്കേണ്ടതായി വു. ഇക്കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അടുത്തവര്‍ഷം മികച്ച ടെക്‌നിക്കല്‍ കമ്മറ്റിക്ക് രൂപം നല്‍കി ഈ കുറവ് പരിഹരിക്കും.

കഴിഞ്ഞ വര്‍ഷത്തെ തെറ്റുകള്‍ തിരുത്തുകയെതായിരുു അക്കാദമിയുടെ ഉദ്ദേശ്യം. അതിന് ഒരുപരിധി വരെ കഴിഞ്ഞു. സിനിമ കണ്ട്, സിനിമയില്‍ ജീവിക്കുത് കൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി അധികച്ചുമതലയായി തോിയി'ില്ല. മേളയെ അര്‍ഥവത്താക്കിയതിന് ഡെലിഗേറ്റിസിനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്. അടുത്തതവണത്തെ മേളയ്ക്ക് തിളക്കമേകാന്‍ മികച്ച സിനിമകള്‍ക്കൊപ്പം പ്രതിഭാധനരായ കൂടുതല്‍ അതിഥികളുടെ സാിധ്യവും ഉണ്ടാകുമെും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment