Sunday 9 December 2012

സ്റ്റാ നിന ഫിലിപ്പൈന്‍ ജനതയോട്‌ അടുത്ത്‌ നില്‍ക്കുന്നത്‌ : ഇമ്മാനുവേല്‍ ക്വിന്റോ പാലോ

ഫിലിപ്പൈന്‍ ജനതയുടെ സാംസ്‌കാരിക -സാമൂഹിക ജീവിതത്തെ ഒരു അഗ്‌നിപര്‍വ്വത സ്‌ഫോടനം എങ്ങനെ ബാധിച്ചു എന്നുള്ളതിന്റെ നേര്‍ചിത്രമാണ്‌ സ്റ്റാ നിന പങ്കുവെക്കുന്നതെന്ന്‌ സംവിധായകന്‍ ഇമ്മാനുവേല്‍ ക്വിന്റോ പാലോ. കേരള രാജ്യാന്തര ചലച്ചിത്രമേളയോട്‌ അനുബന്ധിച്ച്‌ നടന്ന മീറ്റ്‌ ദ പ്രസ്സില്‍ പങ്കെടുക്കുകയായിരുന്നു അദേഹം. ആത്മീയതയും ദാരിദ്രവും ചിത്രത്തില്‍ ഒരു പോലെ സമ്മേളിക്കുന്നുവെന്നും ക്വിന്റോ പാലോ പറഞ്ഞു.
ജീവിതത്തിന്റെ അനിവാര്യതകളായ മരണത്തോടും മറ്റ്‌ വികാരങ്ങളോടുമുള്ള തന്റെ തന്നെ ഭയമാണ്‌ `നോസ്‌ വെമോസ്‌ പപ്പ` യെന്ന്‌ സംവിധായിക ലൂസിയ കരേരാസ്‌ പറഞ്ഞു. വൈകാരിക ഘടകങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന തന്റെ ചിത്രം സൈക്കോളജിക്കല്‍ തലത്തിലുളളതല്ലെന്ന്‌ കരേരാസ്‌ പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തരീക്ഷം തങ്ങളെ വിസ്‌മയിപ്പിക്കുന്നതാണെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടു. പൂന ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സംവിധാനം പഠിച്ച ഇമ്മാനുവേല്‍ ക്വിന്റോ പാലോ ആ സമയത്തെ അനുഭവങ്ങളും പങ്കുവെച്ചു. ഇന്ത്യന്‍ സിനിമയുമായും സംസ്‌കാരവുമായും തനിക്ക്‌ അഭേദ്യമായ അടുപ്പമുണ്ടെന്നും അദേഹം പറഞ്ഞു.
ഇവിടുത്തെ പ്രേക്ഷകര്‍ സിനിമയോട്‌ കാണിക്കുന്ന ആഭിമുഖ്യം അത്ഭുതപ്പെടുത്തുന്നതാണെന്ന്‌ ലൂസിയ കരെരാസും പറഞ്ഞു. തന്റെ രാജ്യത്ത്‌ ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment