Friday 14 December 2012

സിനിമയ്‌ക്ക്‌ എല്ലാ സഹായവും നല്‍കും -ഉമ്മന്‍ചാണ്ടി

സിനിമയ്‌ക്ക്‌ എല്ലാ സഹായവും നല്‍കും -ഉമ്മന്‍ചാണ്ടിമൂന്നാറില്‍ ഫിലിം ആര്‍ക്കെവ്‌ തുടങ്ങും - ഗണേഷ്‌ കുമാര്‍

സംസ്ഥാനത്ത്‌ ചലച്ചിത്ര മേഖലയുടെ വികസനത്തിന്‌ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഒരു പരാതിയുമില്ലാതെയാണ്‌ മേള കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
മലയാള ചലച്ചിത്രങ്ങള്‍ സംരക്ഷിച്ച്‌ സൂക്ഷിക്കുന്നതിന്‌ മൂന്നാറില്‍ ആര്‍ക്കൈവ്‌സും ഗ്രാമങ്ങളിലേക്ക്‌ ആധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ മൊബൈല്‍ മൂവി തിയേറ്ററും ആരംഭിക്കുമെന്ന്‌ വനം-സ്‌പോര്‍ട്‌സ്‌-സിനിമാ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍. പുതിയ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ വിദേശത്ത്‌ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചലച്ചിത്ര അക്കാദമി ജനുവരിയില്‍ ഓണ്‍ലൈന്‍ സിനിമാ മാഗസീന്‍ തുടങ്ങും. ഭൂമി അനുവദിച്ചു കിട്ടിയാലുടന്‍ ഫിലിം ഫെസ്റ്റിവെല്‍ കോംപ്ലക്‌സിനുള്ള നിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ മന്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌ ഡയറക്ടര്‍ പി.കെ. നായരെ ആദരിച്ചു. ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ സുലൈമാന്‍ സിസെ മുഖ്യാതിഥിയായിരുന്നു. മേയര്‍ കെ. ചന്ദ്രിക, ജൂറി ചെയര്‍മാന്‍ പോള്‍ കോക്‌സ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി കെ. മനോജ്‌ കുമാര്‍, ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങിനുശേഷം തവില്‍ കലാകാരന്‍ കരുണാമൂര്‍ത്തി സംവിധാനം ചെയ്‌ത്‌ നൂറോളം കലാകാരന്മാര്‍ പങ്കെടുത്ത താളയാനം പരിപാടിയും ഉണ്ടായിരുന്നു.

No comments:

Post a Comment